
മാന്നാർ എസ് എൻ ഡി പി യൂണിയൻ 4897-ാം നമ്പർ പാണ്ടനാട് വെസ്റ്റ് ശാഖവക ഗുരുക്ഷേത്രത്തിലെ 16-ാംമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് പാണ്ടനാട് വെസ്റ്റ് ശ്രീനാരായണ കൺവൻഷൻ ശനിയാഴ്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6 ന് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ശാഖ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൺവൻഷൻ സന്ദേശം നൽകും.യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,രാജേന്ദ്രപ്രസാദ് അമൃത,പി ബി സൂരജ്,അനിൽകുമാർ റ്റി കെ , ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര,,മേഖല ചെയർമാൻ വിക്രമൻ കെ,വൈസ് ചെയർമാൻ സുധാകരൻ റ്റി എൻ,കൺവീനർ എം ഉത്തമൻ,ശാഖ സെക്രട്ടറി എം പി ശാവനാദൻ ,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈസ് ചെയർപേഴസൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ ,ട്രഷറർ പ്രവദ രാജപ്പൻ,മേഖല വനിതാസംഘം ചെയർപേഴ്സൺ രജിത പ്രസാദ് , കൺവീനർ സുജാ സുരേഷ് എന്നിവർ പ്രസംഗിക്കും.ശാഖ പ്രസിഡൻ്റ് ശിവാനന്ദൻ ഐശ്വര്യ സ്വാഗതവും,വൈസ് പ്രസിഡൻ്റ് വാസുദേവൻ എം എൻ കൃതജ്ഞതയും പറയും.എസ് എസ് എൽ സി,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.വൈകിട്ട് 7 ന് മനുഷ്യ വികാസത്തിൻ്റെ മൂന്നുനാഴിക കല്ലുകൾ എന്ന വിഷയത്തിൽ മായ സജീവ് വില്ലൂന്നി പ്രഭാഷണം നടത്തും.24 ഞായറാഴ്ച വൈകിട്ട് 7 ന് കൺവൻഷനിൽ മഹാഗുരുവിൻ്റെ മായാലീലകൾ എന്ന വിഷയത്തിൽ എം എം ബഷീർ,സമാപന ദിവസമായ തിങ്കളാഴ്ച വൈകിട്ട് 7 ന് കുമാരനാശാൻ കൃതികളിലെ മഹാഗുരു എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ചേർത്തലയും പ്രഭാഷണം നടത്തും. ......
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഭാഷാപഠനകേന്ദ്രം സ്ഥാപക സാരഥിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കഥാകാരി സജിനി പവിത്രനെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനി സാംസ്കാരിക കേന്ദ്രത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: ഇൻഡ്യൻ റഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മേയ്
30 ശനിയാഴ്ച രാവിലെ
8 മണി മുതൽ ഉച്ചയ്ക്ക്
1 മണി വരെ തിരുവൻവണ്ടൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുo . ക്യാമ്പിൽ ദന്തചികിൽസ, നേത്ര ചികിത്സ, ത്വക്ക് രോഗം, ശ്വാസകോശ രോഗം, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ദ്ധരായ ഡോക്ടറന്മാർ രോഗികളെ പരിശോധിക്കും. ......
ചെറിയനാട്: പടനിലം ജങ്ഷന്-ഓട്ടോഫീസ് റോഡില്‍ തടികയറ്റിവന്ന ലോറി ഓടയിലേക്ക് മറിഞ്ഞ് സമീപത്തെ വീടിന്റെ മതില് തകര്‍ന്നു. പഞ്ചായത്ത് ഓഫീസിന് കിഴക്ക് ആറാം വാര്‍ഡില്‍ മുട്ടത്തുകാട്ടില്‍ പടിക്ക് സമീപത്തായിരുന്നു അപകടം. ......
ചെങ്ങന്നൂർ: പുലിക്കുന്ന് ദേവസ്ഥാനത്ത് 1 -ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2026 മെയ് 25 തിങ്കൾ മുതൽ 31 ഞായർ വരെ (1201 ഇടവം 11 മുതൽ 17 വരെ) നടക്കുകയാണ്. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തിലാണ് സപ്താഹം. ......
കൊല്ലകടവ്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലകടവ് യൂണിറ്റിന്റെ 2026- 2028 വർഷത്തെ തിരഞ്ഞെടുപ്പും പൊതുയോഗവും ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിൽ നടത്തി.......
ചെങ്ങന്നൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ താലൂക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ വി.ഡി.സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട്ആഹ്ലാദ പ്രകടനവും, സമ്മേളനവും നടത്തി. താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി.സി. ......